കന്യക ടാക്കീസ് 2015 -
അവലോകനം:ഇരുപതു വർഷത്തോളം പഴക്കമുള്ള കന്യക ടാക്കീസ് മലയോര ഗ്രാമമായ കുയ്യാലിയിൽ പിടിച്ചു നിന്നത് 'പ്രായപൂർത്തി'യായവർക്കുള്ള സിനിമകൾ കാണിച്ചുകൊണ്ട് തന്നെയാണ്.പക്ഷേ ഉടമ യാക്കോബിന്റെ ജീവിതത്തെ അടിക്കടി ദുരന്തങ്ങൾ വേട്ടയാടിയപ്പോൾ അയാൾ ഒരു കടുത്ത തീരുമാനമെടുത്തു - കന്യക ടാക്കീസ് പള്ളിവകയിലേക്ക് എഴുതിക്കൊടുത്ത് നാടുവിടുക.യാക്കോബിന്റെ അപേക്ഷ പ്രകാരം കെട്ടിടവും സ്ഥലവും ഏറ്റെടുത്ത ഇടവക കന്യക ടാക്കീസിനെ ഒരു പള്ളിയായി 'പരിവർത്തി'പ്പിക്കാൻ തീരുമാനമെടുക്കുന്നു -കുയ്യാലിയിലെ ആദ്യത്തെ പള്ളി.പുതിയ പള്ളിയിലേക്ക് ഫാദർ മൈക്കിൾ നിയമിതനാകുന്നു.അവിടേക്ക് ഒരുപാട് അനുവാചകർ കടന്നു വരുന്നു.ഹോംനേഴ്സ് ആയും രതിസിനിമകളിലെ 'എക്സ്ട്രാ' നടിയായും നഗരത്തിൽ 'ഇരട്ട' ജീവിതം നയിക്കുന്ന ആൻസി അവരിൽ ഒരാളാണ്.പുതിയ പള്ളിയിൽ നിയമിതനായ ശേഷം ഫാദർ മൈക്കിൾ അപ്രതീക്ഷിതമായ ചില ശബ്ദങ്ങൾ കേട്ടു തുടങ്ങുന്നു... തുടർന്നുള്ള ദിവസങ്ങളിൽ കുയ്യാലിയിൽ ഉണ്ടാവുന്ന സംഭവങ്ങൾ ഫാദർ മൈക്കിളിന്റെയും യാക്കോബിന്റെയും ആൻസിയുടെയും ജീവിതങ്ങളെ ഒരു ത്രികോണത്തിലെ ബിന്ദുക്കൾ പോലെ പരസ്പരം ബന്ധിപ്പിക്കുന്നു
അഭിപ്രായം