ക്രൈസ് ആന്‍റെ വിസ്പേഴ്സ് 1972 -
അവലോകനം:മൂന്ന് സഹോദരിമാർ തമ്മിലുള്ള തകർന്ന ബന്ധത്തിന്‍റെ കഥ പറയുന്നു ഈ സിനിമ.വളരെ പഴക്കം ചെന്ന ഒരു വലിയ പ്രഭുഗ്യഹത്തിലാണ് കഥ നടക്കുന്നത്. പലപ്പോഴും അപരിചിതവും തിരിച്ചറിയപ്പെടാത്തതുമായ മന്ത്രിക്കലുകളും മരിക്കുന്ന ഒരു സ്ത്രീയുടെ വേദന നിറഞ്ഞ കരച്ചിലും ഇടകലരുന്ന അവിടെക്ക് തങ്ങളുടെ കാൻസർ ബാധിതയും മരണാസന്നയുമായ സഹോദരി ആഗ്‌നസിന്‍റെ ഒപ്പം താമസിക്കാനായി എത്തിയതാണ് ആ രണ്ടു സഹോദരിമാർ കരീനും മരിയയും.പരസ്പരമുള്ള അസൂയയും കുറ്റബോധവും ഏകാന്തതയും നിമിത്തം തങ്ങളുടെ സഹോദരിയ്ക്ക് കരുണയോ ശുശ്രൂഷയോ നൽകാൻ കഴിയാത്ത വിധം പെരുമാറുന്നു കരീനും മരിയയും.
അഭിപ്രായം